തളിപ്പറമ്പ്: കടമ്പേരിയില്‍ ശ്രീകൃഷ്ണ ജയന്തി അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമം നടത്തിയെന്ന് ബി.ജെ.പി കണ്ണൂര്‍
ജില്ലാ ജന.സെക്രട്ടെറി എ.പി.ഗംഗാധരന്.
എല്ലാ വര്‍ഷവും ബാലഗോകുലം കടമ്പേരിയില്‍ നടത്തി വരുന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്രക്ക് ബദലായി ഈ വര്‍ഷം സിപിഎം നടത്തിയ ശോഭയാത്രയുടെ മറവിലാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ മനപൂര്‍വ്വ ശ്രമം.
കടമ്പേരി ക്ഷേത്ര കമ്മിറ്റിയുടെ മറപിടിച്ചാണ് സിപിഎം ശോഭയാത്രയുമായി രംഗപ്രവേശം ചെയ്തത്. ബാലഗോകുലവും ക്ഷേത്ര കമ്മിറ്റിയും ശോഭയാത്ര നടത്തുന്ന വിവരം ലഭിച്ചതിനാല്‍ തളിപറമ്പ് പോലീസ് ഇരുകൂട്ടരേയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു.
രണ്ട് ശോഭയാത്രയും അയ്യങ്കോല്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കടമ്പേരി ക്ഷേത്രത്തില്‍ സമാധിക്കുന്നതിനാല് രണ്ട് ശോഭയാത്രകളും പുറപ്പെടുന്നതിനിടക്ക് ഒരു മണിക്കൂര്‍ അകലം നിശ്ചയിച്ചിരുന്നു.