ഏഴംഗ ചീട്ടുകളിസംഘം ആലക്കോട് ഉദയഗിരിയില്‍പിടിയില്‍.
ആലക്കോട്: ഉദയഗിരിയില്‍ ഏഴംഗ ചീട്ടുകളിസംഘം പിടിയില്‍.
ഉദയഗിരി നെല്ലിക്കുന്നേല്‍ വീട്ടില്‍ ഷൈജു ജയിംസ്(45), കാര്‍ത്തികപുരത്തെ കാരിക്കാല്‍ വീട്ടില്‍ വിപിന്‍ സെബാസ്റ്റ്യന്‍(31), ഉദയഗിരി വെട്ടുനിക്കല്‍ വീട്ടില്‍ ദര്ശന് വി.ജോസ്(38), അരംഗം കല്ലടയില്‍ വീട്ടില്‍ സ്റ്റീഫന്‍ കുര്യന്(33), ഉദയഗിരി നെല്ലിക്കല്‍ വീട്ടില്‍ ഡിനോ എന്‍.അബ്രഹാം(35), ഉദയഗിരി ഉപ്പന്മാക്കല് വീട്ടില്‍ ജസ്റ്റിന് ജോസഫ്(44), ഉദയഗിരി തെനവേലില് വീട്ടില്‍ ടി.കെ.തങ്കച്ചന്(58)
എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 5 ന് ഉദയഗിരി-ലഡാക്ക് റോഡ് ജംഗ്ഷനില്‍ പൊതുസ്ഥലത്തുവെച്ച് പിടികൂടിയത്.
ഇവരില്‍ നിന്ന് 7420 രൂപയും പോലീസ് പിടിച്ചെടുത്തു.
ഗ്രേഡ് എസ്.ഐമാരായ റെജികുമാര്‍, മുനീര്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
