പി.എസ്.സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി: പ്രതിയുടെ സഹായിയും അറസ്റ്റില്‍
കണ്ണൂര്‍: പി.എസ് സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിയിലെ മുഖ്യപ്രതിയുടെ സഹായിയും അറസ്റ്റില്‍.

പെരളശേരി മുണ്ടലൂര്‍ സ്വദേശി എ. സബീലിനെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് കണ്ണൂര്‍ പയ്യാമ്പലം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പി.എസ്.സി പരീക്ഷ നടക്കുന്ന സമയം സഹദ് ഇയര്‍ഫോണും ചെറിയ ക്യാമറയും ഉപയോഗിച്ചു ബ്ളൂ ടൂത്ത് വഴി ഹൈടെക് കോപ്പിയടി നടത്തിയിരുന്നു.
രഹസ്യവിവരമനുസരിച്ച് പി.എസ്.സി വിജിലന്‍സ് വിങ്ങാണ് റെയ്ഡ് നടത്താനെത്തിയത്.
ഇതിനിടെയില്‍ ഓടി രക്ഷപ്പെട്ട ഇയാളെ കണ്ണൂര്‍ ടൗണ്‍പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുഹൃത്തായ സബീലിനെയും പിടികൂടിയത്.
