വീട്ടില്‍ നിന്ന് കൂടുതല്‍ പണം വാങ്ങി വരണം യുവതിക്ക് ശാരീരിക-മാനസിക പീഡനം– പിലാത്തറയിലെ നാലുപേര്‍ക്കെതിരെ പോലീസ് കേസ്.

പരിയാരം: വീട്ടില്‍ നിന്ന് പണം വാങ്ങി വരണമെന്നാവശ്യപ്പെട്ട് ഭര്‍തൃമതിക്ക് പീഡനം, നാലുപേര്‍ക്കെതിരെ കേസെടുത്തു.

മാതമംഗലം പേരൂലിലെ ജനാര്‍ദ്ദനന്റെ മകള്‍ മൊടത്തറ വീട്ടില്‍ എം.രഞ്ജിനിയുടെ(27) പരാതിയിലാണ് നാലുപേര്‍ക്കെതിരെ കേസെടുത്തത്.

പിലാത്തറപഴിച്ചിയിലെ സുഭാഷ്, രമേശന്‍, സുമ, അമല്‍ എന്നിവരുടെ പേരിലാണ് കേസ്.

2018 ഏപ്രില്‍ 2 ന് മതാചാരപ്രകാരം വിവാഹിതരായി ഭര്‍ത്താവിന്റെ പഴിച്ചിയിലെ വീട്ടില്‍ താമസിക്കുന്ന സമയത്ത് വീട്ടില്‍നിന്ന്പണം വാങ്ങിക്കൊണ്ചുവരണമെന്നും പരപുരുഷബന്ധം

ആരോപിച്ചും ശാരീരിക-മാനസിക പീഡനം നടത്തിയതായാണ് പരാതി. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.