പ്രത്യേക പാക്കേജ് നടപ്പിലാക്കി തളിപ്പറമ്പിലെ വ്യാപാരികളെ സഹായിക്കണം-കെ.സി.വേണുഗോപാല്‍ എം.പി.
തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടുത്തത്തില്‍ ബാധിക്കപ്പെട്ട വ്യാപാരികള്‍ക്കായി പാക്കേജ് നടപ്പിലാക്കണമെന്ന് എ.ഐ.സി.സി ജന.സെക്രട്ടെറി കെ.സി.വേണുഗോപാല്‍ എം.പി.
തളിപ്പറമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കിയിരുന്നത് തളിപ്പറമ്പിലെ ദുരന്തത്തിനും ബാധകമാക്കി തൊഴിലാളികളേയും സഹായിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സജീവ് ജോസഫ് എം.എല്‍.എ., കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര, മുന്‍ മേയര്‍ ടി.ഒ മോഹനന്‍, ഡി.സി.സി ജന. സെക്രട്ടറി അഡ്വ രാജീവന്‍ കപ്പച്ചേരി,
നൗഷാദ് ബ്ലാത്തൂര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി എന്നിവര്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
