തളിപ്പറമ്പ് തീപിടുത്തത്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റ് അനില്‍ കെയെന്‍ പണി വാങ്ങി

തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടുത്തം സംബന്ധിച്ച് ഫേസ് ബുക്ക്‌പേജില്‍ പോസ്റ്റിട്ടതിന് ഒരാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

അനില്‍ കേയെന്‍ എന്നയാളുടെ പേരിലാണ് കേസ്.

തളിപ്പറമ്പ് മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് ജനറല്‍സെക്രട്ടെറി മന്നയിലെ നാലുമുട്ടം വീട്ടില്‍ എന്‍.എ.സിദ്ദിഖിന്റെ(40) പരാതിയിലാണ് കേസ്.

മാതൃഭൂമി ന്യൂസ് ഇട്ട ഒരു ഫേസ് ബുക്ക് പോസ്റ്റിന് താഴെയാണ് നാട്ടില്‍ കലാപം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റിട്ടത് എന്നാണ് പരാതി.

ഭാരതീയ ന്യായസംഹിത 192, കേരള പോലീസ് ആകറ്റ് 120(o) പ്രകാരമാണ് കേസ്.

ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്ചുമത്തിയിരിക്കുന്നത്.