സതീശന്‍ പാച്ചേനി സ്മാരക അവാര്‍ഡ് പി.വി.നാരായണന്‍കുട്ടിക്ക്

 

തളിപ്പറമ്പ്: യൂത്ത്‌കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള

സതീശന്‍ പാച്ചേനി സ്മാരക അവാര്‍ഡ് ജവഹര്‍ ബാലമഞ്ച് ബ്ലോക്ക് ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.വി.നാരായണന്‍കുട്ടിക്ക്.

ഇന്ന് വൈകുന്നേരം ക്ഷീരസംഘം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നടത്തുന്ന യംഗ് ഇന്ത്യ സംഗമത്തില്‍ വെച്ച് മണ്ഡലം പ്രസിഡന്റ് പ്രജീഷ് കൃഷ്ണന്റെ അധ്യക്ഷതയില്‍ അവാര്‍ഡ് സമര്‍പ്പിക്കും.