കേരളത്തില്‍ അപൂര്‍വമായി മാത്രം നടക്കുന്ന അയ്യപ്പ മഹാസത്രം ഡിസംബറില്‍ കണ്ണൂര്‍ ജില്ലയില്‍

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ രണ്ടാമത്തേതും തളിപ്പറമ്പ് താലൂക്കില്‍ ആദ്യത്തേതുമായ അയ്യപ്പ മഹാസത്രം ഡിസംബര്‍ 21, 22, 23, 24, 25 തീയതികളില്‍ തളിപ്പറമ്പ് മുയ്യം ചെപ്പന്നൂല്‍ അനോന്തച്ചാല്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നടക്കും.

ഈ മഹാസത്രത്തിന്റെ ഊര്‍ജസ്വലമായ നടത്തിപ്പിനായി എം.വി.ഗംഗാധരന്‍ ചെയര്‍മാനായും എം.വി.അശോക്കുമാര്‍ കണ്‍വീനറായും പി.വി.ഭാര്‍ഗവി, ജയഗീത എന്നിവരെ ജോ.കണ്‍വീനറായും 51-അംഗ ആഘോഷകമ്മിറ്റി രൂപീകരിച്ചു.

ആഘോഷകമ്മറ്റി രൂപീകരണയോഗത്തില്‍ ക്ഷേത്രം പ്രസിഡന്റ് എന്‍.വി.ശിവന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി.കെ.രാജന്‍ സ്വാഗ വൈസ് പ്രസിഡന്റ് ടി.കെ.ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.