ഏതാണ്ട് തുല്യശക്തികളുടെ ബലാബലമാണ് ഏഴാംമൈലില്‍ നടക്കുന്നത്.
സി.പി.എം പ്രവര്‍ത്തകനെന്നതിലുപരി സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യമെന്ന നിലയില്‍ ജനകീയ വ്യക്തിത്വമാണ് റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ചന്ദ്രബാബുവിനുള്ളത്.
മുന്‍ പ്രവാസി കൂടിയായ ഹനീഫ ഏഴാംമൈല്‍ സി.എച്ച്.സെന്റര്‍ ഗേവേണിംഗ് ബോഡി അംഗമെന്ന നിലയില്‍ ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ്.
ഹനീഫയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക നല്കുമ്പോള് തന്നെ പിന്‍വലിക്കാനുള്ള അപേക്ഷയും ഒപ്പിട്ട് പാര്‍ട്ടിനേതൃത്വത്തിന് നല്‍കിയിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സത്താര്‍ പറയുന്നു.
മല്‍സര ചിത്രത്തില്‍ വന്നതോടെ സി.പി.എമ്മിന്റെ ഒരു വോട്ടെങ്കിലും ഭിന്നിപ്പിക്കാനാവുമോ എന്ന് പരീക്ഷിക്കാന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തോട് സാമ്യമുള്ള ആന്റിനയാണ് ചിഹ്നമായി വാങ്ങിയത്.
ക്രിക്കറ്റ് ബാറ്റ് ചിഹ്നത്തില്‍ മല്‍സരിക്കുന്ന എം.കെ.അബ്ദുള്ളയാണ്(40) മറ്റൊരു സ്വതന്ത്രന്.
ബി.ജെ.പിക്ക് ഇവിടെ പിന്തുണക്കാന്‍ വാര്‍ഡിലെ വോട്ടറെ കിട്ടാതെ വന്നതോടെയാണ് സ്ഥാനാര്‍ത്ഥി ഇല്ലാതെ പോയത്.