പുഴക്കുളങ്ങരയില്‍ ആശങ്കയില്ലാതെ ഇടതുപക്ഷം, പിടിച്ചെടുക്കാനുറച്ച് യു.ഡി.എഫ്, സാന്നിധ്യമറിയിക്കാന്‍ ബി.ജെ.പി

തളിപ്പറമ്പ് നഗരസഭയില്‍ ശ്രദ്ധേയമായ മല്‍സരം നടക്കുന്ന വാര്‍ഡുകളിലെന്നാണ് മൂന്നാം വാര്‍ഡായ പുഴക്കുളങ്ങര.

എല്‍.ഡി.എഫിന് വേണ്ടി സി.പി.എമ്മിന്റെ യുവ സ്ഥാനാര്‍ത്ഥി വന്ദന ഗിരിവാസന്‍(25),

എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയുടെ എം.സി.ശ്രീലക്ഷ്മി(37)

യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സീമ വല്‍സന്‍(49)

എന്നിവരോടൊപ്പം ക്രിക്കറ്റ് ബാറ്റ് അടയാളത്തില്‍ പി.പി.വിനീതയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്.

ചിറവക്ക് അക്കിപ്പറമ്പ് യു.പി.സ്‌ക്കൂളിലാണ് പോളിംഗ് സ്‌റ്റേഷന്‍.

ആകെയുള്ള 839 വോട്ടര്‍മാരില്‍ 442 പേര്‍ സ്ത്രീകളും 397 പേര്‍ പുരുഷന്‍മാരുമാണ്.

2020 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.പി.എമ്മിലെ സി.സുരേഷ്‌കുമാര്‍ 103 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

വാര്‍ഡ് വിഭജനത്തെതുടര്‍ന്ന് ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും സി.പി.എമ്മിന്റെ പ്രവര്‍ത്തകരില്‍ വിജയത്തില്‍ ആശങ്കയേതുമില്ല.

നല്ല മല്‍സരം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

ബി.ജെ.പിക്ക് ഇവിടെ കാര്യമായ വേരൊട്ടമോന്നുമില്ല.

ക്രിക്കറ്റ്ബാറ്റുമായി ഇറങ്ങിയ പി.പി.വിനീത ആരുടെ വോട്ടാണ് ചോര്‍ത്തുക എന്നതാണ് ചോദ്യം.