ബ്ലാത്തൂര്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 4 ന് ആരംഭിക്കും

ഇരിക്കൂര്‍: ബ്ലാത്തൂര്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം വിവിധ ആചാര അനുഷ്ഠാനങ്ങളോടെ ജനുവരി 4 ചൊവ്വാഴ്ച ആരംഭിക്കും.

രാവിലെ 6 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ നാമജപം. 11 മണിക്ക് പി.പി. വേദവ്യാസന്‍ നടുവിലിന്റെ ആധ്യാത്മിക പ്രഭാഷണം. വൈകുന്നേരം 5 മണിക്ക് ഊരാളന്മാരുടെ മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം. തുടര്‍ന്ന് തിരുഅത്താഴത്തിന് അരി അളവ്.

രാത്രി 7 മണിക്ക് കളിയാട്ടം ‘ തുടങ്ങല്‍ ‘ചടങ്ങ്. തുടര്‍ന്ന് കണ്ണൂര്‍ രാഗം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തി ഗാനമേള.

ജനവരി 5 ബുധനാഴ്ച രാവിലെ 8 മണിക്ക് ദേവി ഭക്തനാരായണീയ പാരായണ സമിതി, മാമാനിക്കുന്നിന്റെ ആഭിമുഖ്യത്തില്‍ നാരായണീയ പാരായണം.

10 മണിക്ക് ബാലകൃഷ്ണസ്വാമി പിണറായിയുടെ ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 7 മണിക്ക് ഊര്‍പഴശ്ശി വെള്ളാട്ടവും തുടര്‍ന്ന് കാഴ്ച വെള്ളാട്ടവും.

രാത്രി 9 ന് ശ്രീ കാലിയാര്‍ക്കണ്ടി മടപ്പുരയില്‍ നിന്നുമുള്ള തിരുമുല്‍ കാഴ്ചയും തുടര്‍ന്ന് കരിമരുന്നു പ്രയോഗവും.

കാഴ്ച വെള്ളാട്ടത്തിനു ശേഷം ക്ഷേത്രമുറ്റത്ത് കോല്‍ക്കളി.

ജനുവരി 6 വ്യാഴം പുലര്‍ച്ചെ വേട്ടക്കൊരുമകന്‍ ഊര്‍പഴശ്ശി തെയ്യക്കോലങ്ങളും നേര്‍ച്ച സമര്‍പ്പണവും.