മാറ്റമില്ലാതെ മാന്തംകുണ്ട്

തളിപ്പറമ്പ് നഗരസഭയിലെ 30-ാം വാര്‍ഡായ മാന്തംകുണ്ട് സി.പി.എമ്മിന് ശക്തിയുള്ള വാര്‍ഡായതിനാല്‍ ഇവിടെ ഫലപ്രവചനം വ്യക്തമാണ്.

1995 ലെ ആദ്യത്തെ നഗരസഭ തെരഞ്ഞെടുപ്പില്‍ അന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന ഇന്ന് സി.പി.ഐയിലേക്ക് മാറിയ കോമത്ത് മുരളീധരനെ 72 വോട്ടുകള്‍ക്ക് കല്ലിങ്കീല്‍ പത്മനാഭന്‍ മാന്തംകുണ്ടില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്.

എല്‍.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ വേണിയില്‍ രാഘവനും(63),

യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസിലെ കെ.രമേശനും(62)

എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ പി.പത്മനാഭനുമാണ്(60) മല്‍സര രംഗത്തുള്ളത്.

ആകെ വോട്ടര്‍മാരുടെ എണ്ണം 1131.

പോളിംഗ് ബൂത്ത് കീഴാറ്റൂര്‍ ഗവ.എല്‍.പി സ്‌ക്കൂള്‍ വടക്കുഭാഗം.

15 വര്‍ഷം പൂക്കോത്ത്‌തെരു വാര്‍ഡില്‍ നിന്നും കൗണ്‍സിലറായിരുന്ന കെ.രമേശന്‍ ഇത്തവണ വാര്‍ഡ് മാറി മല്‍സരിക്കുന്നത് മാത്രമാണ് എടുത്തുപറയനുള്ളത്.