പി.സി സംസ്ഥാനത്തെ ടോപ്പര്‍–ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം മുക്കോലയില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ആറാം വാര്‍ഡില്‍ മല്‍സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം യൂത്ത്ലീഗ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയുമായ പി.സി.നസീറിന് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം.
ആകെ 1779 വോട്ടുകളുള്ള ഇവിടെ 1394 വോട്ടുകളാണ് പോള്‍ ചെയ്തത്.
ഇതില്‍ പി.സിക്ക് 1382 വോട്ടും സി.പി.എം സ്ഥാനാര്‍ത്ഥി പി.ഗോകുലിന് 44 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് മഹേന്ദ്രന് തൂണോളിക്ക് 12 വോട്ടുമാണ് ലഭിച്ചത്.
ഭൂരിപക്ഷം 1338.
സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് പി.സിക്ക് ലഭിച്ചത്.
