തളിപ്പറമ്പ്: തളിപ്പറമ്പ് മല്‍സ്യമാര്‍ക്കറ്റും അറവുശാലയും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധിച്ചു.

നഗരത്തിലും പരിസരങ്ങളിലും കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുകയും ഓടകളില്‍ മലിനജലം നിറയുകയും ചെയ്തതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

മാര്‍ക്കറ്റിലും പരിസരങ്ങളിലും ആവശ്യമായ ശുചീകരണ പ്രവൃത്തികള്‍ നടത്താനും വ്യാപകമായി നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിരം സമിതി അംഗങ്ങളായ എ.അശോക്കുമാര്‍, കെ.ലതിക, ഒ.കെ.പ്രീത, സീമ വല്‍സന്‍, പി.പി.ഇസ്മായില്‍, ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.വി.മുഹമ്മദ്കുഞ്ഞി, നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ രഞ്ജിത്ത് എന്നിവര്‍ സ്ഥിരം സമിതി അധ്യക്ഷനോടൊപ്പം ഉണ്ടായിരുന്നു.

അറവുശാലയും മാര്‍ക്കറ്റ് പരിസരങ്ങളും അതീവ ശോചനീയാവസ്ഥയില്‍ മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു.