കൂവേരി തുയിപ്രയിലെ ടി.വി.പ്രണവ്(26) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കൂവേരി: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൂവേരി തുയിപ്രയിലെ തച്ചത്ത് വളപ്പില്‍ രാജു-പ്രസന്ന ദമ്പതികളുടെ മകന്‍ ടി.വി.പ്രണവ്(26)ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 5.45 നാണ് പ്രണവിനെ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

സഹോദരി പ്രിയ. സഹോദരി ഭര്‍ത്താവ്: സനു (കരിങ്കയം)

ശവസംസ്‌ക്കാരം നാളെ ഉച്ചക്ക് ശേഷം രണ്ടിന് കായാട്ടുപാറ പൊതുശ്മശാനത്തില്‍.

പെരുമ്പടവില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്നു.