റംസാനിലെ ആദ്യ പത്ത് കാരുണ്യത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും മൂന്നാമത്തെ പത്ത് നരകമോചനത്തിന്റെയും ദിനങ്ങളാണ്. ഒമാനിലും ഇന്നാണ് റംസാന് മാസം തുടങ്ങുന്നത്.
ഒമാന്‍ ഒഴികെയുള്ള ?ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന് വ്രതം ഇന്നലെ ആരംഭിച്ചു.
സംസ്ഥാനത്തെ പള്ളികളില്‍ ഇന്നലെ രാത്രി മുതല്‍ റംസാന് പ്രാര്‍ഥനകള്‍ക്ക് തുടക്കമായി.
റംസാനിലെ പ്രത്യേക നമസ്കാരമായ തറാവീഹിന് വിശ്വാസികളുടെ വന്‍ പങ്കാളിത്തമാണ് ഉണ്ടായത്. മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകളും വിവിധയിടങ്ങളില്‍ മതമൈത്രി സന്ദേശം പകര്‍ന്ന് ഇഫ്താര്‍ വിരുന്നുകളും നടക്കും.
കടുത്ത വേനല്‍ച്ചൂടിലാണ് ഇത്തവണയും റംസാന് വ്രതം. നോമ്പുതുറകളെ വരവേല്‍ക്കാന്‍ വിപണിയും സജീവമായിട്ടുണ്ട്.