നീചന്‍മാരുടെ കാലം-ചികില്‍സ സഹായം തട്ടിയെടുത്തു-പോലീസ് കേസെടുത്തു.

പിലാത്തറ:രോഗബാധിതയായ കുട്ടിക്ക് ഉദാരമതികള്‍ നല്‍കിയ സഹായതുക തട്ടിയെടുത്ത സംഭവത്തില്‍ പരിയാരം പോലീസ് കേസെടുത്തു.

ചെറുതാഴം പിലാത്തറയിലെ കടുങ്ങാന്‍ പുതിയപുരയില്‍ മജീദിന്റെ ഭാര്യ കെ.പി.സജിനയുടെ(42)പരാതിയിലാണ് അജ്ഞാതന്റെ പേരില്‍ കേസെടുത്തത്.

മാരകരോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന സജിനയുടെ കുട്ടിക്ക് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികില്‍സ സഹായ കമ്മറ്റി രൂപീകരിച്ച് ഉദാരമതികളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് സമൂഹമാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

യു.പി.ഐ സ്‌കാനറുകളുള്ള വീഡിയോകളാണ് പങ്കുവെച്ചിരുന്നത്.

വീഡിയോയിലെ യു.പി.ഐ സ്‌കാനറുകളില്‍ മാറ്റംവരുത്തി മറ്റൊരു സ്‌കാനര്‍ വെച്ച് സജിനയുടെതെന്ന് തോന്നുന്ന വിധത്തില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച് മറ്റൊരു അക്കൗണ്ടില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ്‌ചെയ്ത് ചികില്‍സ സഹായമായി ലഭിച്ച പണം തട്ടിയടുത്തുവെന്നാണ് പരാതി.

ജൂണ്‍-30 മുതലുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ പരിയാരം പോലീസ് കേസെടുത്തു.