നാച്വറലിസം സെമിനാറുമായി ലയണ്‍സ്‌ക്ലബ്ബ് റീജിയന്‍-15

കാസറഗോഡ്: ലയണ്‍സ് ക്ലബ്ബ് ഇന്റനാഷണല്‍ റീജിയന്‍ 15 ന്റെ സേവനവാര പരിപാടികള്‍ക്ക് തുടക്കമായി.

വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാച്വറലിസം സെമിനാര്‍ ത്രിവേണി കോളേജില്‍ കാഞ്ഞങ്ങാട് ഡിവൈ എസ് പി ഡോ.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡന്റ് പ്രകാശ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു.

റീജിയന്‍ ചെയര്‍പേഴ്‌സന്‍മാരായ വി.വേണുഗോപാല്‍, സുകുമാരന്‍ നായര്‍, ഫാറൂഖ് കാസ്മി, പ്രിന്‍സിപ്പാള്‍ വി.ഗോപിനാഥ്,

അഡ്വ വിനോദ് കുമാര്‍, കെ.മധുസൂധനന്‍, ക്ലബ്ബ് സെക്രട്ടറി രഞ്ജു, ട്രഷറര്‍ ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.