പയ്യന്നൂര്‍: വെള്ളൂര്‍ കിഴക്കുമ്പാട്ടെ ഒ.അജിത്ത് ബാബുവിന്റെ മരണത്തിലെ ദുരൂഹത നിക്കണമെന്നും മരണത്തിനു ത്തരവാദികളായവരെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി ഓഫീസിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി.
മാര്‍ച്ച് മുന്‍ എം.എല്‍.എ. സി. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍. രാജേഷ് സ്വാഗതം പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ സി. ചന്ദ്രന് അധ്യക്ഷനായിരുന്നു. വി.നാരായണന് പ്രസംഗിച്ചു.
കെ വി സുധാകരന് കെ.ബിജു, സി.ലക്ഷ്മണന്, കെ.വി.ഭാസ്കരന്, ടി.വി.ഷിജിത്ത്, എം.നാരായണന് എന്നിവര്‍ നേതൃത്വം നല്കി.
ഇക്കഴിഞ്ഞ മെയ് 29 നാണ് കിഴക്കുമ്പാട് നാഗത്തിന്‍മൂല കാങ്കോല്‍ പരിധിയിലെ തോട്ടിന്കരയിലെ മരക്കൊമ്പില്‍ അജിത് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്.
പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ജനകീയ കര്‍മ്മ സമിതി പയ്യന്നൂര്ഡിവൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
ബാബുവിന്റെ മരണത്തോടെ അനാഥമായത് രണ്ട് കൊച്ചുകുട്ടികളും ഭാര്യയും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബമാണ്.
ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദികളായ വരെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് ജനകീയ കര്‍മ്മ സമിതിയുടെആവശ്യം.
വാര്‍ഡ് കൗണ്‍സിലര്‍ സി. ചന്ദ്രന് മാസ്റ്റര്‍ ചെയര്‍മാനുംഎന്‍. രാജേഷ് കണ്‍വീനറുമായി കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മാര്‍ച്ച് സ്റ്റേഷനു മുന്നില്‍ പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു