തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് മുനിസിപ്പല്‍ സമ്മേളനം ബാംബുഫ്രഷ് ഓഡിറ്റോറിയത്തില്‍ നടന്നു.
സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പങ്കജവല്ലി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ പ്രസിഡന്റ് പി.എം.കെ.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന അംഗം പണ്ണേരി ബാലന്‍ പതാക ഉയര്‍ത്തി.
ഏരിയ സെക്രട്ടറി കെ.വി.മനോഹരന്‍, ജോ.സിക്രട്ടറി പി.വി.രാധാകൃഷ്ണന്‍, യൂത്ത് വിങ് ജില്ലാ സിക്രട്ടറി ടി.ടി.സുനില്‍കുമാര്‍, വ്യാപാരി വനിതാ സമിതി ജില്ലാ ജോ.സിക്രട്ടറി എം.കെ.ലളിത എന്നിവര്‍ പ്രസംഗിച്ചു.
മുനിസിപ്പല്‍ കമ്മിറ്റി സിക്രട്ടറി എം.വി.ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ സജി പി.ജോസഫ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ടി.വി.പ്രകാശന്‍ (പ്രസിഡന്റ്), കെ.പി.എം.റിയാസുദ്ദീന്‍ (ജന.സിക്രട്ടറി),വി.കെ.ഷാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.