പുണ്യംപൂങ്കാവനം ഇലഞ്ഞിമരം നടീല്‍ എം.ആര്.മുരളി ഉദ്ഘാടനം ചെയ്തു.
മയ്യില്‍: പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ഇലഞ്ഞിമരം നടീലും പൂജ പുഷ്പ്പോദ്യാനവും നക്ഷത്ര വനവും വേളം മഹാഗണപതി ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്.മുരളി ഉദ്ഘാടനം ചെയ്തു.
മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ന അദ്ധ്യക്ഷത വഹിച്ചു. പുണ്യം പൂങ്കാവനം പദ്ധതി സംസ്ഥാന സമിതിയംഗവും, കണ്ണൂര്‍ ജില്ല കോഓര്‍ഡിനേറ്ററുമായ കെ.സി. മണികണ്ഠന് നായര്‍ പദ്ധതി വിശദീകരണം നടത്തി.
പുണ്യം പൂങ്കാവനം ജില്ല കണ്‍വീനര്‍ സതീശന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
ജില്ല കണ്‍വീനര്‍ പി.വി.സതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. മയ്യില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ബിജു, പുണ്യം പൂങ്കാവനം ജില്ല കണ്‍വീനറും വനംപരിസ്ഥിതി പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠന്, എം. ദാമോദരന്‍ നമ്പൂതിരി, ട്രസ്റ്റി വേളം ദേവസ്വം, എം.പി.ചന്ദ്രന്, പുണ്യം പൂങ്കാവനം ജില്ല കോര്‍ കമ്മിറ്റി അംഗം പി.ടി.മുരളീധരന് (പുണ്യം പൂങ്കാവനം ജില്ല കണ്‍വീനര്‍),
പി.പി.കെ.പ്രകാശന് (ടി.സി.സി. കണ്ണൂര്‍ ജില്ല) ഗിരീശന് പി കീച്ചേരി, (പുണ്യം പൂങ്കാവനം ജില്ല കണ്‍വീനര്‍) പി.കെ.നാരായണന്, (മുന്‍ ട്രസ്റ്റി ചെയര്മാന് വേളം ദേവസ്വം), എ.കെ.രാജ്മോഹന്‍(മുന്‍ ട്രസ്റ്റി അംഗം വേളം ദേവസ്വം) എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
പുണ്യം പൂങ്കാവനം ജില്ല കണ്‍വീനറായ വിനോദ് കണ്ടക്കൈ സ്വാഗതവും എക്സിക്യൂട്ടീവ് ഓഫീസര്‍ സി.എം.ശ്രീജിത്ത് നന്ദിയും പറഞ്ഞു.
2022 ല്‍ 2022 ഇലഞ്ഞിമരം നടീലിന്റെ ജില്ല തല ഉദ്ഘാടനവും എം.ആര് മുരളി നിര്‍വ്വഹിച്ചു.