തളിപ്പറമ്പ്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദികേന്ദ്രത്തിന്റെ കീഴിലുള്ള മൂത്തേടത്ത് സ്ക്കൂളിന് സമീപത്തെ തളിപ്പറമ്പ് ഖാദി സൗഭാഗ്യയില്‍ ഓണം ഖാദി മേള
ആഗസ്റ്റ് 6 വ്യാഴാഴ്ച രാവിലെ 11 മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഓണം പ്രമാണിച്ച് കൈത്തറി വസ്ത്രങ്ങള്‍ക്ക് 30% റിബേറ്റും, കാര്‍ ഉള്‍പ്പെടെ മറ്റ് നിരവധി സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.ഫാറൂഖ്, പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബീന, എ.വി.പങ്കജാക്ഷന്, കെ.വിജയന്‍എന്നിവര്‍ പങ്കെടുത്തു.