പയ്യന്നൂരില്‍ എക്‌സൈസിന്റെ വന്‍ സ്പിരിറ്റ് വേട്ട ,ഒരാള്‍ പിടിയില്‍

പയ്യന്നൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിവരുന്ന ഓണാഘോഷ സ്‌പെഷല്‍ ഡ്രൈവ് വാഹന പരിശോധനക്കിടയില്‍

കണ്ണൂര്‍ അസി:എക്‌സൈസ് കമ്മീഷണറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പെരുമ്പയില്‍ നിന്നും രാത്രി 12.15 ന് ടാറ്റ ഗുഡ്സ് കാരിയര്‍ ലോറിയില്‍ കടത്തുകയായിരുന്ന 7000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു.

ഉമിച്ചാക്കുകള്‍ കൊണ്ട് മൂടിയ നിലയില്‍ 35 ലിറ്ററിന്റെ 200 കന്നാസുകളിലായി സ്പിരിറ്റ് കടത്തുകയായിരുന്ന പത്തനംതിട്ട സ്വദേശി ആര്‍.അഖില്‍ കൃഷ്ണന്‍(28) ആണ് അറസ്റ്റിലായത്.

പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.

ഹുബ്ലിയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് ആണ് വാഹനം പോകുന്നത് എന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

തുടരന്വേഷണത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പയ്യന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖിന്റെ നേതൃത്വത്തില്‍ നടന്ന സ്പിരിറ്റ് വേട്ടയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.മധുസൂദനന്‍,

ഗ്രേഡ് അസി.ഇന്‍സ്‌പെക്ടര്‍മാരായ വി.കെ.വിനോദ്, ടി.വി.കമലാക്ഷന്‍, പി.വി.ശ്രീനിവാസന്‍, എം.പി.സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസര്‍ ടി.വി.വിനേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി.സന്തോഷ്, പി.സൂരജ്, എ.വി.സജിന്‍, ഇ.പി.സബീഷ്, പി.വി.ജയേഷ് ഡ്രൈവര്‍ പി.വി.അജിത്ത്എന്നിവരും ഉണ്ടായിരുന്നു.