കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പോലീസ് പരിശോധനയില്‍ കഞ്ചാവുമായി അസം സ്വദേശിയായ യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.

ഇപ്പോള്‍ ഇരിക്കൂര്‍ ആയിപ്പുഴയില്‍ താമസിച്ചുവരുന്ന യാസിന്‍ അലി തലുക്ദാര്‍(30)നെയാണ് ഇന്നലെ വൈകുന്നേരം 4.55 ന് ഏഴാംമൈലില്‍ റോഡരികില്‍ വെച്ച്

920 ഗ്രാം കഞ്ചാവ് സഹിതം തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെയും കണ്ണൂര്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്.

ഡാന്‍സാഫിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ഇബ്രാഹം സീതിരകത്ത്, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.