മരംമുറിക്കുന്നതിനിടെ ദേഹത്ത് മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

ആലക്കോട്: മരം മുറിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു.

ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനന്‍(54)ആണ് മരിച്ചത്.

മൂന്നാംതോടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടെ മരം തലയില്‍ വീണാണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിക്കായിരുന്നു അപകടം.

ശവസംസ്‌കാരം നാളെ 12ന് വീട്ടുവളപ്പില്‍.

ചെമ്മരന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: മിനി.

മക്കള്‍: സ്‌നേഹ, സേതു.

സഹോദരങ്ങള്‍: കൃഷ്ണന്‍, വിജയന്‍.