നിലമ്പൂര്‍ തേക്ക്-വീട്ടി തൈകള്‍ മുതല്‍ പനിനീര്‍ചെടിവരെ-

ചെറുവാഞ്ചേരി: കൊടുംകാട്ടിനുള്ളില്‍ ഒരു നഴ്‌സറി. ഇത് ചെറുവാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനം വകുപ്പിന്റെ സെന്‍ട്രല്‍ നേഴ്‌സറി.

നല്ല ഒന്നാംതരം കാട്ടുമരങ്ങള്‍ ഇവിടെ തൈകളായി നമുക്ക് ലഭിക്കും.

നിലമ്പൂര്‍ തേക്ക്, വീട്ടി, നീര്‍മരുത്, ഞാവല്‍, നെല്ലി, നാട്ടുമാവുകള്‍, മന്ദാരം, ദന്തപാല തുടങ്ങി നിരവധി മരങ്ങളുടെയും വൃക്ഷങ്ങളുടെയും ചെടികള്‍ ഇവിടെ ലഭ്യമാണ്.

വനം വകുപ്പിന്റെ കണ്ണവം ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് സെന്‍ട്രല്‍ നേഴ്‌സറി പ്രവര്‍ത്തിക്കുന്നത്.

വൃഷങ്ങളുടെയും മറ്റ് ചെടികളുടെയും തൈകള്‍ പാകിമുളപ്പിക്കുന്നതിന് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളാണ് ഇവിടെ സ്വീകരിക്കുന്നത്.

കണ്ണവം റിസര്‍വ്വ് വനത്തിനുള്ളില്‍ 18 ഏക്കര്‍ സ്ഥലത്താണ് നേഴ്‌സറി പ്രവര്‍ത്തിക്കുന്നത്.

തൈകള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കേടുപാടുകളില്ലാതെ തൈകള്‍ കൊണ്ടുപോകാന്‍ അനുയോജ്യമായ രീതിയിലാണ് തൈകള്‍ പാകിമുളപ്പിച്ച് സംരക്ഷിക്കുന്നത്.

ഏറ്റവും കൂടുതലായി ഇവിടെ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നത് നിലമ്പൂര്‍ തേക്ക് തൈകളാണ്.

കണ്ണവം റിസര്‍വ്വ് ഫോറസ്റ്റിനകത്ത് 60 വയസു പ്രായമായ മരങ്ങല്‍ മുറിച്ചുമാറ്റുന്നതോടൊപ്പം ആ സ്ഥലങ്ങളിലെല്ലാം നിലമ്പൂര്‍ തേക്ക് തൈകള്‍ വെച്ചുപിടിപ്പിക്കുന്നുണ്ട്.

ഈ ആവശ്യത്തിനായിട്ടാണ് കൂടുതല്‍ തൈകള്‍ ഉപയോഗിക്കുന്നത്. പൊതുജനങ്ങള്‍ക്കും ഇവിടെ നിന്ന് തൈകള്‍ ലഭ്യമാണ്.

വന്‍മരങ്ങള്‍ മുതല്‍ റോസാച്ചെടികള്‍ വരെ ലഭിക്കുമെന്നതാണ് ഫോറസ്റ്റ് നേഴ്‌സറിയുടെ ഏറ്റവും വലിയ പ്രത്യേകത.

കണ്ണവം റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍,  ഫോറസ്റ്റര്‍ സുനില്‍ ചെന്നപ്പൊയില്‍ എന്നിവരുടെ  നേതൃത്വത്തിലാണ് സെന്‍ട്രല്‍ നേഴ്‌സറി പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്-0490 2300971, 8547602670 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ