കയ്യേറ്റഭൂമി തിരിച്ചുപിടിക്കും-മാതൃകാ സ്‌പോര്‍ട്‌സ് വില്ലേജ് പണിയും

പഴയങ്ങാടി: മാടായി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റ രണ്ടര ഏക്കറിലധികം ഭൂമി കയ്യേറി.

തിരിച്ചുപിടിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് നടപടി തുടങ്ങി.

മാടായിപ്പാറയില്‍ എരിപുരം പാളയം ഗ്രൗണ്ട് ഉള്‍പ്പടെ സ്‌കൂളിന് ഇവിടെ ഏക്കര്‍ അഞ്ച് ഭൂമിയുണ്ട്.

പല സമയങ്ങളില്‍ പലരും കയ്യേറിയതിനാല്‍ ഇപ്പോള്‍ രണ്ടേക്കര്‍ ഇരുപത്തിഅഞ്ച് സെന്റ് സ്ഥലം മാത്രമേ ഉള്ളൂ.

കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപ ചെലവിട്ട് ജില്ലയിലെ മാതൃക സ്‌പോര്‍ട്‌സ് വില്ലേജ് ഇവിടെ സ്ഥാപിക്കാനൊരുങ്ങുകയാണ്.

ഇതിന്റെ ഭാഗമായി ഭൂമി അളന്നു നോക്കിയപ്പോഴാണ് പകുതിയിലധികം കുറഞ്ഞിരിക്കുന്നതായി കണ്ടത്.

ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ ആയിരുന്നു അളന്നത്. രണ്ടേകാല്‍ ഏക്കര്‍ മാത്രമാണിപ്പോള്‍ ഉള്ളത്.

സ്‌കൂളിന്റെ ഭൂമി തിരിച്ചുപിടിക്കുന്നതിന് താലൂക്ക് സര്‍വേയര്‍ക്ക് അപേക്ഷ നല്‍കി ഭൂമി പെട്ടെന്ന് അളന്ന് തിട്ടപ്പെടുത്തി വെട്ടെന്ന് അതിരുകള്‍ ഇടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നതാണ് ഹയര്‍ സെക്കന്ററി സ്‌ക്കൂളും ആസ്തികളും.

കളി സ്ഥലം ഉള്‍പ്പെടെ നേരിട്ട് സ്‌ക്കൂള്‍ അധികൃതര്‍ ഉള്‍പ്പടെ സന്ദര്‍ശിച്ചു.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിര്‍, വൈസ്. പ്രസിഡന്റ് ഡി.വിമല, ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഷിജു,

മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍, പിടിഎ പ്രസിഡന്റ് കെ.പി.മനോജ്, പ്രിന്‍സിപ്പല്‍ ഡോ.പി ഷീജ,

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു.സജിത് കുമാര്‍, പ്രധാനാധ്യാപിക ഒ.പി.അജിത എന്നിവരും ഒപ്പമുണ്ടായിരുന്നു.