സുദിനം റിപ്പോര്‍ട്ടര്‍ എം.അബ്ദുള്‍മുനീറിന് ജില്ലാ ഒളിമ്പിക്‌സ് ഗെയിംസ് പ്രത്യേക ജൂറി അവാര്‍ഡ്.

കണ്ണൂര്‍: ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക ജൂറി അവാര്‍ഡിന് സുദിനത്തിലെ എം.അബ്ദുല്‍ മുനീര്‍, ചന്ദ്രികയിലെ ഫൈസല്‍ മാടായി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡിന് മലയാള മനോരമയിലെ ജി. ദിനേശ്കുമാറും മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് മാതൃഭൂമിയിലെ റിദിന്‍ ദാമുവും അര്‍ഹരായി.

മികച്ച റിപ്പോര്‍ട്ടിംഗിനുള്ള രണ്ടാം സ്ഥാനം മാതൃഭൂമിയിലെ ടി.സൗമ്യക്കാണ്.

ജില്ലാ ഇഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, കണ്ണൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ എ.കെ.ഹാരിസ്, ജില്ല ഒളിമ്പിക് ഗെയിംസ് ജന. കണ്‍വീനര്‍ ഡോ.പി.കെ.ജഗന്നാഥന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ഷാഹിന്‍ പള്ളിക്കണ്ടി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

കാഷ് അവാര്‍ഡും മൊമന്റോയും അടങ്ങുന്ന അവാര്‍ഡ് കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്ന സാഹചര്യത്തില്‍ വിപുലമായ ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു.