ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു-അഡ്വ.പി.എം.എ സലാം-

മാതമംഗലം: കേരളത്തിലെ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും സിപിഎമ്മും പോഷക സംഘടനകളും, മറ്റ് ആശയങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടപ്പിലാക്കുന്നതെന്നും സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി അഡ്വ:പി.എം. സലാം ആരോപിച്ചു.

പോലീസ് ആക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സി.ഐ.ടി.യു പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിരയായ മുസ്ലിം യൂത്ത് ലീഗ് എരമം-കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാട്, സഹോദരി എം.ടി.സഹല എന്നിവരെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കുടുംബം ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നത്.   സമാധാനമായി ജീവിക്കാനുള്ള അവസരം പോലീസ് ഉണ്ടാക്കുന്നില്ല.

കുറ്റവാളികള്‍ക്ക് പോലീസ് സുരക്ഷ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണം.

ഇല്ലെങ്കില്‍ ഇതിന്റെ ഫലമയുണ്ടാകുന്ന എല്ലാഅനിഷ്ടസംഭവങ്ങള്‍കള്‍ക്കും പോലീസായിരിക്കും  ഉത്തരവാദികളെന്നും പി.എം.എ സലാം മുന്നറിയിപ്പ് നല്‍കി.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ:അബ്ദുല്‍ കരീം ചേലേരി, സെക്രട്ടറി കെ.ടി.സഹദുള്ള, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍,

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.എ.ശുക്കൂര്‍ ഹാജി, ജനറല്‍ സെക്രട്ടറി കെ.കെ.അഷ്‌റഫ്, മുസ്ലിംലീഗ് ഭാരവാഹികളായ ടി.പി. മഹമൂദ്ഹാജി,

പി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, ഇഖ്ബാല്‍ കോയിപ്ര, നജ്മുദ്ദീന്‍ പിലാത്തറ, സക്കീര്‍ താറ്റ്യേരി ,
സമീര്‍ പെടേന എന്നിവരും പി.എം.എ സലാമിനൊപ്പം ഒപ്പമുണ്ടായിരുന്നു.