സര്‍ക്കാര്‍ അറിയിപ്പുകള്-(16-2-2022)
ദേശീയ സമ്മതിദായക ബോധവത്കരണ മത്സരം

കണ്ണൂര്‍: ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ‘മൈ വോട്ട് ഈസ് മൈ ഫ്യൂച്ചര്പവര് ഓഫ് വണ്‍ വോട്ട്’ എന്ന വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ സമ്മതിദായക ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു. സ്ഥാപനം, പ്രൊഫഷണല്‍, അമേച്വര്‍ വിഭാഗങ്ങളിലായി ക്വിസ്, ഗാനാലാപനം, വീഡിയോ നിര്‍മ്മാണം, പോസ്റ്റര്‍ രചന, മുദ്രാവാക്യ രചന മത്സരങ്ങളാണ് നടത്തുക. വിവിധ വിഭാഗങ്ങളിലും മത്സര ഇനങ്ങളിലുമായി 3,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക. പുറമെ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2022 മാര്‍ച്ച് 15. വിശദ വിവരങ്ങള്‍ക്ക്. https://ecisveep.nic.in/contest സന്ദര്‍ശിക്കുക. ഇമെയില്‍: voter-contest@eci.gov.in
വഴികാട്ടിയായി ഓണ്‍ലൈന്‍ കരിയര്‍ ബോധവല്‍ക്കരണം
ജില്ലാ നൈപുണ്യ സമിതി തുടങ്ങിയ ഓണ്‍ലൈന്‍ കരിയര്‍ ബോധവത്കരണ പരിപാടി വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാവുന്നു. കരിയര്‍ അവബോധ മാസം എന്ന പേരില്‍ ഫെബ്രുവരിയില്‍ എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ അവരുടെ അനുഭവം, വിദ്യാഭ്യാസ പശ്ചാത്തലം, കടന്നു വന്ന വഴികള്‍ തുടങ്ങിയവയെ കുറിച്ച് സംസാരിക്കുന്നതാണ് പരിപാടി. പരിപാടി ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയും സൂം ലിങ്ക് വഴിയും കാണാം. വ്യത്യസ്തമായ വിദ്യാഭ്യാസ വഴികള്‍, സംസ്ഥാനത്തും രാജ്യത്തും വിദേശത്തുമുള്ള വിവിധ കരിയര്‍ സാധ്യതകള്‍ എന്നിവ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വിവിധ മേഖലകളിലെ പ്രൊഫഷണലുകളുമായുള്ള സെഷനുകളിലൂടെ, വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ കരിയര്‍ കണ്ടെത്താന്‍ ഉപകരിക്കുന്നതാണ് പരിപാടി. സിവില്‍ സര്‍വീസ്, ശാസ്ത്രം, എഞ്ചിനീയറിങ്ങ്, പ്രതിരോധം, സ്പോര്‍ട്സ്, മാനവിക വിഷയങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലെ സാധ്യതകള്‍ സംബന്ധിച്ച് ഈ മേഖലയില്‍ കഴിവ് തെളിയിച്ച യുവതീ യുവാക്കള്‍ അനുഭവങ്ങള്‍ പങ്കുവെക്കും. എല്ലാ സെഷനുകളും കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജില്‍ ദിവസും രാത്രി 7 മണി മുതല്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്കും സെഷന് ലിങ്കിനുമായി കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക.
അഭയകിരണം പദ്ധതി: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരിക്കണം. വയസ്സ് തെളിയിക്കാന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന് ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യണം. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വില്ലേജ് ഓഫീസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും അപ്ലോഡ് ചെയ്യണം. മുന്‍ഗണനാ വിഭാഗം/ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. വിധവകള്‍ സര്‍വ്വീസ് പെന്ഷന്/കുടുംബ പെന്ഷന് കൈപ്പറ്റുന്നവരോ പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ളവരോ ആകാന്‍ പാടില്ല, വിധവയെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ സാമൂഹ്യ നീതി നടപ്പിലാക്കുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരാകരുത്. വിധവ അപേക്ഷകയുടെ പരിചരണത്തില്‍ കഴിയുന്ന വ്യക്തി ആണെന്നും വിധവ ആണെന്നും തെളിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി /വില്ലേജ് ഓഫീസര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ സൗകര്യമോ ഉള്ള വിധവകള്‍ ആയിരിക്കരുത്. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതാണ്. ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരായി കഴിയുന്ന വിധവകള്‍ ധനസഹായത്തിന് അര്‍ഹരല്ല, അപേക്ഷകര്‍ ബാങ്ക് പാസ് ബുക്ക് അക്കൗണ്ട് നമ്പര്‍ വരുന്ന പേജ്അപേക്ഷകന്റെയും വിധവയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.schemes.wcd.kerala.gov.in സന്ദര്‍ശിക്കുക. അപേക്ഷ അതത് ഐ സി ഡി എസ് ഓഫീസുകളിലെ ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് ഫെബ്രുവരി 20നകം സമര്‍പ്പിക്കണം.
മസ്റ്ററിംഗ് നടത്തണം
2019 ഡിസംബര്‍ 31 വരെയുള്ള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ മസ്റ്റര്‍ ചെയ്യാത്തവര്‍ ഫെബ്രുവരി 20 ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മസ്റ്ററിംഗ് ചെയ്യണം. 2020 മുതല്‍ പുതുതായി പെന്ഷന് കൈപ്പറ്റുന്നവര്‍ മസ്റ്റര്‍ ചെയ്യേണ്ട. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ മസ്റ്റര്‍ ഫെയില്‍ഡ് റിപ്പോര്‍ട്ടും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ക്ഷേമനിധി ബോര്ഡറ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0477 2251577, 0477 2251499.
കലാകാരന്മാര്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ
കേരള ലളിതകലാ അക്കാദമി 202223 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത കലാകാരന്മാര്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത്കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരയോ ആണ് ഇന്ഷൂറന്സിന്് പരിഗണിക്കുക. അക്കാദമി വെബ്സൈറ്റ ് (ംംം.ഹമഹശവേസമഹമ.ീൃഴ) ലിങ്ക് വഴി അപേക്ഷിക്കാം. ഇതിനകം ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.
പഞ്ചായത്ത് ദിനാഘോഷം; ബ്ലോക്ക്തല പരിപാടി ഫെബ്രുവരി 19ന്
പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക്തല പരിപാടി ഫെബ്രുവരി 19ന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ പ്രദര്‍ശനവും പരിസ്ഥിതിയും വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടക്കും. സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാര്‍ വിഷയാവതരണം നടത്തും.
ദര്‍ഘാസ്
വേങ്ങാട് ഇകെഎന്‍എസ് ജിഎച്ച്എസ്എസിലേക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 24ന് ഉച്ചക്ക് ഒരു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 9947515333.
