കോണ്‍ഗ്രസ് കൊടിമരം തകര്‍ത്തു-പതാക മോഷ്ടിച്ചു-

തളിപ്പറമ്പ്: ഏഴാംമൈലില്‍ വീണ്ടും സംഘര്‍ഷശ്രമം.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ലബ്ബിന് മുന്നില്‍ ഉയര്‍ത്തിയ കൊടിമരം തകര്‍ക്കുകയും പതാക മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തതായി പരാതി.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്ന് രാവിലെ   ക്ലബ്ബിലെത്തിയ പ്രവര്‍ത്തകരാണ് കൊടിമരം തകര്‍ത്തതായി കണ്ടത്.

കൊടിമരം വളച്ചൊടിച്ച് നശിപ്പിച്ചശേഷം ഉയര്‍ത്തിയ പതാക എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്ന് ക്ലബ്ബ് പ്രസിഡന്റും

തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ കെ.എന്‍.അഷറഫ് ആരോപിച്ചു.

തളിപ്പറമ്പ് പോലീസില്‍ പരാതിനല്‍കി. പ്രദേശത്ത് മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.