ശരത്‌ലാല്‍-കൃപേഷ് അനുസ്മരണം

തളിപ്പറമ്പ്: ശരത്‌ലാല്‍, ക്യപേഷ് അനുസ്മരണ ദിനാചരണത്തില്‍ പരിയാരം സെന്റര്‍ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
പരിയാരം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.വി.സജീവന്‍ ഉദ്ഘടനം ചെയ്തു. ജെയിസണ്‍ മാത്യു അധ്യക്ഷത വഹിച്ചു.
കെ.വി.സുരാഗ്, കെ.അജിത്ത്, ഇ.അഖില്‍, സാന്‍ജോ പരിയാരം എന്നിവര്‍ പ്രസംഗിച്ചു.
പരിയാരം: യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരത്‌ലാല്‍-കൃപേഷ് അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.
പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി മന്ദിരത്തില്‍ നടന്ന പരിപാടി ഡി.സി.സി.ജന.സെക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.അനീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കുറ്റിയേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവന്‍ വെള്ളാവ്, ഇ.ടി.ഹരീഷ്, ആബിത് വായാട്,
മനോജ് മാവിച്ചേരി, എ.വി. പ്രകാശന്‍, കെ.പ്രജിത് റോഷന്‍
സി.കെ.പ്രഭാകരന്‍, ടി.വി.മധുസൂതനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മയ്യില്‍ : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേത്യത്വത്തില്‍ ധീരരക്തസാക്ഷികളായ കൃപേഷ്-ശരത്ത്‌ലാല്‍ അനുസ്മരണം സംഘടിപ്പിച്ചു.
കലേഷ് കെ കോറളായി അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയന്‍, കെ. പ്രഭാഷ്, കെ.നൗഷാദ്, ഒ അജയകുമാര്‍, അബു എരിഞ്ഞിക്കടവ്, കെ.ഷുഹൈബ്, ഹാനി അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
