പരിയാരം ഗവ.പബ്ലിക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണം തുടങ്ങി-
പരിയാരം: പരിയാരം ഗവ. മെഡിക്കല്‍കോളേജ് പബ്ലിക് സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം എം.വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു.
മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ പ്രസ്തുത സ്ഥാപനത്തിന്റെ കീഴിലുള്ള സ്‌കൂളിനെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം എല്‍എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 1 മുതല്‍ 8 വരെയുള്ള കുട്ടികളെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരക്കിയിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് പദ്ധതിക്ക് തുടക്കമായത്. ചടങ്ങില്‍ ജില്ലാ കണ്ണൂര്‍ പഞ്ചായത്ത് മെമ്പര്‍ ടി.തമ്പാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മോഹനന്‍ മുഖ്യാതിഥിയായിരുന്നു.
വാര്‍ഡ് മെമ്പര്‍ കോമളവല്ലി, എ.ഇ.ഒ സൂപ്രണ്ട് ഗീതാമണി, സുഗണ ടീച്ചര്‍, പി.ടി.എ.പ്രസിഡണ്ട് ഡഗ്‌ളസ് മാര്‍ക്കോസ, സ്റ്റാഫ് സെക്രട്ടറി സി.സന്തോഷ് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു