ആത്മഹത്യക്ക് ശ്രമിച്ച നേഴ്‌സിങ്ങ് അസിസ്റ്റന്റ് മരിച്ചു-

പരിയാരം: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സിങ്ങ് അസിസ്റ്റന്റ് മരിച്ചു.

നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യാണ് മരിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇവരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.

മെഡിക്കല്‍ കോളേജില്‍ എത്തിച്ച അന്നുമുതല്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ബീന.

1991 ല്‍ സി.പിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ നടാലിലെ കല്ലാടന്‍ ചന്ദ്രന്‍ ചന്ദ്രന്റെ മകളാണ് ബീന.

മെഡിക്കല്‍ കോളേജിലെ ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഇരയാണ് ബീനയെന്ന് എന്‍.ജി.ഒ അസോസിയേഷന്‍

പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടറി യു.കെ.മനോഹരനും ആരോപിച്ചിരുന്നു.

രമേശനാണ് ഭര്‍ത്താവ്. മകന്‍-ആദര്‍ശ്.