കോവിഡ്19: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കിയ പുതിയ വിവരങ്ങള്‍

ന്യൂഡെല്‍ഹി: രാജ്യവ്യാപക കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 179.72 കോടി ഡോസ് വാക്‌സിന്‍-രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 42,219പേര്‍.

(ചികിത്സയിലുള്ളത് 0.10 ശതമാനം പേര്‍) രോഗമുക്തി നിരക്ക് 98.70 %.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6,208 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,24,26,328 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,194 പേര്‍ക്ക് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.52%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.55%). ആകെ നടത്തിയത് 77.68 കോടി പരിശോധനകള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 8,12,365 പരിശോധനകള്‍.

സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ കോവിഡ് 19 വാക്‌സിന്‍ ലഭ്യത സംബന്ധിച്ച പുതിയ വിവരങ്ങള്‍

സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് നല്‍കിയത് 181.77 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിക്കാത്ത 16 .70 കോടിയിലധികം ഡോസ് സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ലഭ്യം.

രാജ്യത്തൊട്ടാകെ കോവിഡ്19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍
നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. രാജ്യവ്യാപകമായി
കോവിഡ് 19 വാക്‌സിനേഷന്‍ 2021 ജനുവരി 16ന് ആരംഭിച്ചു. കോവിഡ്19
വാക്‌സിനേഷന്റെ സാര്‍വത്രികവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം 2021 ജൂണ്‍
21 മുതല്‍ ആരംഭിച്ചു. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും,
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി
അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല
സുതാര്യമാക്കുന്നതിനും സഹായിച്ചു.
ഇന്ത്യയുടെ കോവിഡ്19 വാക്‌സിനേഷനുകളുടെ എണ്ണം 179.72 കോടി കവിഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 16.73 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍
രോഗമുക്തി നിരക്ക് നിലവില്‍ 98.70% കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,194പേര്‍ക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 42,219 പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.55 %
കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 16.73 ലക്ഷത്തിലധികം (16,73,515) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 179.72 കോടി (1,79,72,00,515) പിന്നിട്ടു. 2,09,78,959 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

 

ആരോഗ്യപ്രവര്‍ത്തകര്‍

ഒന്നാം ഡോസ് 1,04,02,446
രണ്ടാം ഡോസ് 99,81,709
കരുതല്‍ ഡോസ് 42,89,499

 

മുന്നണിപ്പോരാളികള്‍

ഒന്നാം ഡോസ് 1,84,11,160
രണ്ടാം ഡോസ് 1,74,72,193
കരുതല്‍ ഡോസ് 64,98,866

 

15–18 പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 5,57,21,363
രണ്ടാം ഡോസ് 3,28,94,781

 

18–44 പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 55,30,74,873
രണ്ടാം ഡോസ് 45,33,55,953

 

45–59 പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 20,24,83,437
രണ്ടാം ഡോസ് 18,22,67,327

 

60നുമേല്‍ പ്രായമുള്ളവര്‍

ഒന്നാം ഡോസ് 12,65,62,922
രണ്ടാം ഡോസ് 11,35,16,811
കരുതല്‍ ഡോസ് 1,02,67,175

കരുതല്‍ ഡോസ് 2,10,55,540

ആകെ 1,79,72,00,515

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍6208 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,26,328 ആയി.

ദേശീയ രോഗമുക്തി നിരക്ക് 98.70 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,194 പേര്‍ക്കാണ്.

നിലവില്‍ 42,219 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.10 ശതമാനമാണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,12,365 പരിശോധനകള്‍ നടത്തി.

ആകെ 77.68 കോടിയിലേറെ (77,68,94,810) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.55 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.52 ശതമാനമാണ്.