വയനാട് സ്വദേശി പറശിനിക്കടവില്‍ തുങ്ങിമരിച്ചു-

തളിപ്പറമ്പ്: വയനാട് പടിഞ്ഞാറേത്തറയില്‍ നിന്ന് കാണാതായ യുവാവിനെ പറശിനിക്കടവില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പടിഞ്ഞാറേത്തറ വെള്ളമുണ്ടയ്ക്കല്‍ കിഷന്‍കുമാറിനെയാണ്(23) പറശിനിക്കടവ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തുങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.

മാര്‍ച്ച് 12 നാണ് ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ കിരണ്‍ പരാതിപ്പെട്ടത്. സതി-വല്‍സരാജ് ദമ്പതികളുടെ മകനാണ്.

ബന്ധുക്കള്‍ വയനാട്ടില്‍ നിന്നും തളിപ്പറമ്പിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.