ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം, തളിപ്പറമ്പില്‍ ഒരാള്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം, തളിപ്പറമ്പില്‍ ഒരാള്‍ അറസ്റ്റില്‍.
പൂവ്വം എറങ്കോപൊയിലിലെ താമസക്കാരനും താഴെ എടക്കോം സ്വദേശിയുമായ കായക്കൂല്‍ ഹൗസില്‍ സിറാജിനെയാണ്(50)
തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം ചിറവക്കില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
1250 രൂപയും നമ്പറുകള്‍ എഴുതിയ സഌപ്പുകളും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ സിറാജിനെ റിമാന്‍ഡ് ചെയ്തു.
