നിര്‍മ്മാണം നടക്കുന്ന വീട് തകര്‍ന്ന് വീട്ടുടമയും തൊഴിലാളിയും മരിച്ചു.

കണ്ണൂര്‍:കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം.

ആറ്റടപ്പ സ്വദേശിയും വീടിന്റെ ഉടമയുമായ കൃഷ്ണന്‍, പുല്ലൂപ്പിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്.

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്നത്.

ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത് ബീമനടിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ തല്‍ക്ഷണം മരണമടയുകയായിരുന്നു.

ചക്കരക്കല്‍ പോലിസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.