സൗദിഅറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായിയെ ഇ.ഡി ചോദ്യം ചെയ്തു-മെയ് 7 ന് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം.
കൊച്ചി: ഒട്ടേറെ സാമ്പത്തിക ക്രമക്കേടുകളുമായും മറ്റും ബന്ധപ്പെട്ട് സൗദിഅറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ മലയാളി വ്യവസായിയെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തു.
ധനകാര്യമന്ത്രിക്ക് ഇദ്ദേഹം അയച്ച ഒരു സന്ദേശത്തിന്റെ ചുവടുപിടിച്ചാണ് അന്വേഷണം.
കഴിഞ്ഞ മാസം കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വെച്ച് ആറുമണിക്കൂറോളം ചോദ്യം ചെയ്തുവിട്ടയച്ച ഇയാളെ മെയ് 7 ന് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കേരളത്തിലും മറ്റുമുള്ള സ്ഥാപനങ്ങള്‍ക്കെതിരേയും ഭൂമി-പണമിടപാടുകളും, അതോടൊപ്പം ക്രൈംബ്രാഞ്ച് പ്രത്യേക വിഭാഗം അന്വേഷിക്കുന്ന മലപ്പുറം ജില്ലയിലെ ഭൂമി ഇടപാട്
സംബന്ധിച്ചും ഉയര്‍ന്ന ചില ആരോപണങ്ങള്‍ ശരിവെക്കുന്ന വിധത്തില്‍ ചില വ്യക്തമായ സൂചനകള്‍ ഇ.ഡിക്ക് ലഭിച്ചതായാണ് അറിവ്.
രാഷ്ട്രീയ പ്രമുഖരുമായി ബന്ധമുള്ള ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.