ഷുഹൈബ് ഭവനത്തിന് ഷാഫി പറമ്പില്‍ എം.എല്‍.എ കട്ടിളവെച്ചു-
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി പട്ടുവത്ത് ഷുഹൈബ് ഭവന പദ്ധതിയില്‍ നിര്‍മിക്കുന്ന
വീടിന്റെ കട്ടിലവെപ്പ് കര്‍മ്മം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, സംസ്ഥാന സിക്രട്ടറിമാരായ കെ.കമല്‍ജിത്, സന്ദീപ് പാണപ്പുഴ, കെ.ഷിബിന, സംസ്ഥാന സമിതി അംഗങ്ങളായ രാഹുല്‍ ദാമോദരന്‍, റിജിന്‍രാജ്,
ജില്ലാ സെകട്ടറിമാരായ വി.രാഹുല്‍, ശ്രീജേഷ് കൊയിലെരിയന്‍, ബ്ലോക്ക് പ്രസിഡന്റ്മാരായ സുധീഷ് വെള്ളച്ചാല്‍, നികേത് നാറത്ത്, ടി.പി.ശ്രീനിഷ്, ഡിസിസി സിക്രട്ടറി രാജീവന്‍ കപ്പച്ചേരി, രമേശന്‍ മാണുക്കര, സി. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.