20ന് പഴശ്ശി മെയിന്‍ കനാല്‍ ട്രയല്‍ റണ്‍; ജാഗ്രത പാലിക്കണം

കണ്ണൂര്‍: 2012 ലെ അതിതീവ്രമഴ മൂലം പിളര്‍ന്നു പോയ പഴശ്ശി മെയിന്‍ കനാലിലെ ചെയിനേജ് 0/300കി.മീ. ചെയിനേജ് 130 കി.മീ. ഭാഗങ്ങളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ വിധം പൂര്‍ത്തിയായി.

ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലില്‍ കൂടി വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയല്‍ റണ്‍ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഏപ്രില്‍ 20 ന് നിര്‍വ്വഹിക്കുന്നു.

അന്ന് കനാല്‍ ഷട്ടറുകള്‍ ക്രമീകരിച്ച് ചെയിനേജ് 5/000 കി.മീ. വരെ വെള്ളം തുറന്നു വിടേണ്ടതിനാല്‍ 5/500 കി.മീ. വരെയുള്ള മെയിന്‍ കനാലിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് പഴശ്ശി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.