കൊഴുമ്മല്‍ മാധവന് ആചാരി ഇനി മാധവന് വിശ്വകര്മ്മന്
പരിയാരം: കൊഴുമ്മല്‍ മാധവന് ആചാരി ഇനി മാധവന് വിശ്വകര്മ്മന്.
കൊക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കിയ പ്രമുഖ തച്ചുശാസ്ത്രജ്ഞന്
മാധവന് ആചാരിയെ ക്ഷേത്ര നവീകരണ കമ്മറ്റിയും നാട്ടുകാരും ചേര്‍ന്ന് വിശ്വകര്മ്മന് സ്താനപ്പേര് നല്കി ആദരിച്ചു.
ഇന്നലെ ക്ഷേത്രനടയില്‍ വെച്ച് തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടവരില്ലത്ത് വാസുദേവന്‍ നമ്പൂതിരിയാണ് ആചാരപെരുമയില്‍
ദേവനേയും നാടിനേയും നാട്ടുകാരേയും സാക്ഷിനിര്‍ത്തി മാധവന് ആചാരിക്ക് പട്ടും വളയും നല്കി സ്ഥാനപ്പേര് ചൊല്ലി ആചാരപദവി നല്‍കിയത്.
വാസ്തുശാസ്ത്രം, തച്ചുശാസ്ത്രം, ശില്പ്പശാസ്ത്രം,ജ്യോതിഷശാസ്ത്രം, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തിത്വമാണ് മാധവന് ആചാരി.
