എല്‍.ഐ.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണം-ഏജന്റ്‌സ് അസോസിയേഷന്‍(സി.ഐ.ടി.യു)ജില്ലാ സമ്മേളനം-

പയ്യന്നൂര്‍: എല്‍.ഐ.സിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, പൊതുമേഖലകള്‍ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

എല്‍.ഐ.സിയെ രക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടായി സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന മെയ് 7 ലെ ജില്ലാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.

ടി.ഐ.മധുസൂതനന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജന.സെക്രട്ടറി എം.കെ.മോഹനന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി ഇ.ജയപ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അഭിവാദ്യം ചെയ്തു കൊണ്ട് സി.ഐ.ടി.യു പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കെ.കെ.കൃഷ്ണന്‍, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ.പി. സാവിത്രി, ഡിവിഷന്‍ സെക്രട്ടറി പി.കെ.സദാനന്ദന്‍,

കാസറഗോഡ് ജില്ലാ സെക്രട്ടറി ടി.ടി.ബാലചന്ദ്രന്‍എന്നിവര്‍ സംസാരിച്ചു.

പി.വി.കുഞ്ഞപ്പന്‍ സ്വാഗതവും എ.പി.മുരളി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍-പി.ജെ.ജേക്കബ്(പ്രസിഡന്റ്), ഇ.ജയപ്രകാശന്‍-(സെക്രട്ടറി).