ആയിരത്തിലേറെ വനിതകളുടെ പ്രാതിനിത്യം–കെ.പി.എ പ്രഥമ കണ്ണൂര്‍ റൂറല്‍ സമ്മേളന വനിതാസംഗമം ശ്രദ്ധേയമായി.

ശ്രീകണ്ഠാപുരം: മെയ് 12ന് വ്യാഴാഴ്ച മാങ്ങാട് ലക്‌സോട്ടിക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍

ജില്ലാസമ്മേളനത്തിനോടനുബന്ധിച്ച് പെണ്‍നീതി, വനിതാസംഗമം, സ്വയം പ്രതിരോധ പരിശീലനം എന്നീ പരിപാടികള്‍ ഇന്നലെ ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം പ്രവീണയുടെ അധ്യക്ഷതയില്‍ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും എം എല്‍ എ യുമായ കെ.കെ ശൈലജ ടീച്ചര്‍ ഉത്ഘാടനം ചെയ്ത പരിപാടി ആയിരത്തിലേറെ വനിതകളുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായി.

ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. കെ.വി.ഫിലോമിന, തളിപ്പറമ്പ് ഡി വൈ എസ്പി  എം.പി.വിനോദ്, മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡുക്കേഷന്‍ പ്രിന്‍സിപ്പാള്‍ ഡോ:എന്‍.സി.ജെസി,

കേരളാ ഗവ: നേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല സിക്രട്ടറി കെ.വി.പുഷ്പ ജ, ശ്രീകണ്ഠപുരം CDS ചെയര്‍പേഴ്‌സണ്‍ എ. ഓമന, ചെങ്ങളായി CDS ചെയര്‍പേഴ്‌സണ്‍ എം.വി. ബിന്ദു എന്നിവര്‍ സംസാരിച്ചു.

സ്ത്രീ നിയമങ്ങളും പൊതുസമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി എ.എം.ഷീജ (അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ.എഫ്.സി.എം.കോടതി തളിപ്പറമ്പ്) ക്ലാസെടുത്തു.