ചൂലാണ് പക്ഷെ, വെറും ചൂലല്ല-തുടക്കത്തില്‍ തന്നെ ചൂല്‍ ഹിറ്റായി-

ചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി.

മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തോടടുക്കുന്നു.

ആകെയുള്ള 35 സീറ്റുകളില്‍ 31 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ എ.എ.പി. 14 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്.

ബി.ജെ.പി. പത്ത് സീറ്റുകളിലും കോണ്‍ഗ്രസ് ആറിടത്തും ജയിച്ചു. ശിരോമണി അകാലിദള്‍ ഒരിടത്തും ജയിച്ചു.

ബിജെപിയുടെ മുന്‍ മേയര്‍മാരായ രവികാന്ത് ശര്‍മ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു.

ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നിലവിലെ ഭരണം ബി.ജെ.പിക്കായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി. അധികാരം പിടിച്ചത്.

കോണ്‍ഗ്രസിനു അഞ്ചും ശിരോമണി അകാലിദളിന് ഒരു കൗണ്‍സിലറും ഉണ്ടായിരുന്നു.

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വിജയമെന്ന് ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു.

chandigarപഞ്ചാബില്‍ യഥാര്‍ഥ ചിത്രം കാണാമെന്നും എ.എ.പി. വ്യക്തമാക്കി.