ആനക്കഥയുടെ 46 വര്‍ഷങ്ങള്‍–
ആനക്കഥകള്‍ക്ക് മലയാള സിനിമയില്‍ പഞ്ഞമേയില്ല. ആന വളര്‍ത്തിയ വാനമ്പാടി, ആനപ്പാച്ചന്‍, ഗുരുവായൂര്‍ കേശവന്‍, സമ്മാനം, സിന്ദുരച്ചെപ്പ് തുടങ്ങി ആനയെ കേന്ദ്രീകരിച്ച് നിരവധി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്.
ഏറെ ത്രില്ലടിപ്പിച്ച ഒരു ആനക്കഥയാണ് ആന.
1983 ഡിസംബര്‍ 2 നാണ് ആന റിലീസ് ചെയ്തത്. ഇന്നേക്ക് 46 വര്‍ഷം പൂര്‍ത്തിയാവുന്നു.
പരേതനായ നടന്‍ ടി.പി.മാധവനും സംവിധാനം പി.ചന്ദ്രകുമാറും ചേര്‍ന്ന് നിര്‍മ്മിച്ച് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ആന.
മധു, എം.ജി.സോമന്‍, ശ്രീവിദ്യ, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ശങ്കരാടി, മണിയന്‍പിള്ള രാജു, മാള അരവിന്ദന്‍, ക്യാപ്റ്റന്‍ രാജു, ടി.പി.മാധവന്‍, സുകുമാരി, രാമു, സുരാജ് ബാബു, വസന്തന്‍, എസ്.എ.ഫരീദ്, വൈക്കം രാജന്‍, പി.കെ.ഉണ്ണി, ചന്ദ്രന്‍ പിള്ള, സുകുമാരി, അനിത മാത്യൂസ്, ഇന്ദു, മഞ്ജു, സൂസന്‍, മാസ്റ്റര്‍ പീയൂഷ്, ബേബി അഞ്ജു, ടി.എന്‍.ഗോപിനാഥന്‍ നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
അശ്വതി തിരുനാള്‍ കഥ, തിരക്കഥ, സംഭാഷണം എഴുതിയ സിനിമ ആനന്ദചിത്രയുടെ ബാനറിലാണ് നിര്‍മ്മിക്കപ്പെട്ടത്.
അന്നപൂര്‍ണ്ണ ഫിലിംസ് ആണ് വിതരണക്കാര്‍.
ആനന്ദക്കുട്ടന്‍ ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും അമ്പിളി പരസ്യവും നിര്‍വ്വഹിച്ചു.
ആന കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ കഥാപരമായി ഏറെ പുതുമയുള്ളതായിരുന്നുവെങ്കിലും സാമ്പത്തികമായി വേണ്ടത്ര വിജയമായില്ല,
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയും സത്യന്‍ അന്തിക്കാടും എഴുതിയ വരികള്‍ ചിട്ടപ്പെടുചത്തിയത് ജെറി അമല്‍ദേവ്.