എന്ന് നിന്റെ മൊയ്തീന്റെ അഭിനയത്തിന് 43 തികയുന്നു.
എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലെ നായകന്‍ ബി.പി.മൊയ്തീന്‍ നിര്‍മ്മിച്ച സിനിമയാണ് അഭിനയം.
1981 മാര്‍ച്ച് 20 ന് റിലീസ് ചെയ്ത സിനിമക്ക് ഇന്നേക്ക് 43 വയസാവുന്നു.
സിനിമയിലെ ഡ്യൂപ്പുകളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജയന്‍, വിധുബാല, അടൂര്‍ഭാസി, പ്രതാപചന്ദ്രന്‍, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍, ഫിലോമിന, ജയശ്രീ, ജോണ്‍ വര്‍ഗീസ്, വഞ്ചിയൂര്‍ രാധ, പി.കെ.രാധാദേവി, മുക്കം ഭാസി, രഘുവരന്‍, ഭാഗ്യലക്ഷ്മി എന്നിവരാണ് മുഖ്യവേഷങ്ങളില്‍.
നിത്യ ഫിലിംസിന്റെ ബാനറിലാണ് മൊയ്തീന്‍ ഈ സിനിമ നിര്‍മ്മിച്ചത്.
എവര്‍ഷൈന്‍ റിലീസ് പ്രദര്‍ശനത്തിനെത്തിച്ചു.
ടി.എ.വി.രാജ് എഴുതിയ കഥക്ക് സംവിധായകന്‍ ബേബിയാണ് തിരക്കഥയൊരുക്കിയത്. സംഭാഷണം ബാലകൃഷ്ണന്‍.
ക്യാമറ കെ.ബി.ദയാളന്‍, എഡിറ്റര്‍ കെ.ശങ്കുണ്ണി.
കലാസവിധാനവും പരസ്യവും രാധാകൃഷ്ണന്‍.
കെ.വിജയന്‍, ബിച്ചുതിരുമല എന്നിവരെഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് കെ.രാഘവന്‍, യേശുദാസ്. പശ്ചാത്തല സംഗീതം കെ.ജെ.ജോയ്.
ഗാനങ്ങള്‍-
1-അമ്മിഞ്ഞപ്പാലിനിളം ചുണ്ട്-(കെ.വിജയന്‍)-എസ്.ജാനകി.
2-കടല്‍തേടി ഒഴുകുന്ന പുഴയോ-കെ.പി.ബ്രഹ്‌മാനന്ദന്‍.
3-താലത്തില്‍ പാനമുന്തിരി(സംഗീതം-യേശുദാസ്)-യേശുദാസ്.
