ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്.

ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്. ആലക്കോട് റോഡിലായിരുന്നു അപകടം.

പരിക്കേറ്റ ഒരാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡില്‍ സി.സോമന്‍ ചെറയില്‍ ഹൗസ്, ഇടക്കേപ്പുറം വടക്ക്,
ചെറുകുന്ന് എന്ന വിലാസമാണ് കാണുന്നത്.

രണ്ടുപേരെയും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യബസും കെ.എല്‍.13 എ.എല്‍ 1814 ബൈക്കുമാണ് കൂട്ടിയിടിച്ചത്.