ടാങ്കര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

പരിയാര: ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

പടന്ന ആറാം വാര്‍ഡ് ആണ്ടാംകൊവ്വല്‍ സ്വദേശിയും
ദളിത് ലീഗ് സജീവപ്രവര്‍ത്തകനുമായ വാര്‍പ്പ് മേസ്തിരി പി.സുകുമാരന്‍(61) ആണ് മരിച്ചത്.

എടാട്ട് വെച്ച് ഇന്ന് വൈകുന്നേരമായിരുന്നു അപകടം.

പയ്യുന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം  ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ കൊണ്ടുവരും.

ഭാര്യ: പരേതയായ പി.വി.ഉഷ (കോഴിക്കോട്).

മക്കള്‍: സുജീഷ്( മുത്തൂറ്റ് ബാങ്ക്, പാലക്കാട് ) അമൃതലാല്‍ ( പടന്ന കോ-ഓപ്പറേറ്റീവ് ബാങ്ക് ).

മരുമക്കള്‍:  ജുമുന, അനില. സഹോദരങ്ങള്‍: സുമതി, സുമിത്ര( അംഗന്‍വാടി വര്‍ക്കര്‍ ).