ജെ.സി.ബിയും സ്‌കട്ടറും കൂട്ടിയിടിച്ച് മരിച്ച ശശില്‍രാജിന്റെ സംസ്‌ക്കാരം നാളെ
തളിപ്പറമ്പ്: ജെ.സി.ബിയുമായി കൂട്ടിയിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ ശശില്‍ രാജിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും.

ഏഴോം കൊട്ടില കള്ള്ഷാപ്പിന് സമീപത്തെ പരേതനായ സി.എച്ച്.രാജന്‍-ഫ്രാന്‍സീന ദമ്പതികളുടെ മകന്‍ ശശില്‍രാജ്(35)ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടിന് കുപ്പ്-മുതുകുട റോഡില്‍ വെച്ചാണ് ശശില്‍രാജ് സഞ്ചരിച്ച സ്‌കൂട്ടര്‍ ജെ.സി.ബിയുമായി കൂട്ടിയിടിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു.
ഏഴിമല നിവിക അക്കാദമിയിലെ ജീവനക്കാരി ഏമ്പേറ്റിലെ അനില വേണുവാണ് ഭാര്യ.
ഏകമകള്‍: ദീക്ഷാ രാജ്.
സഹോദരന്‍: ഷര്‍ബിന്‍രാജ്.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ചാലായിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
